Tuesday, 12 January 2010

ചിക്കന്‍ വരട്ടിയത്‌



ചേരുവകകള്‍

1. ചിക്കന്‍ - 1 കിലോ
2. സവാള - 2
3. തക്കാളി - 2
4. പച്ചമുളക്‌ ചതച്ചത്‌ - 3
5. ഇഞ്ചി ചതച്ചത്‌- 1 കഷ്ണം
6. വെളുത്തുള്ളി ചതച്ചത്‌- 8 അല്ലി
7. വേപ്പില - 2 തണ്ട്‌
8. കറുവപ്പട്ട - 2
9. ഗ്രാമ്പൂ - 4
10. ഏലക്ക - 3
11. പെരുംജീരകം - 1/2 ടീസ്പൂണ്‍
12. ചിക്കന്‍ മസാല - 2 സ്പൂണ്‍
13. മുളക്‌ പൊടി - 1 ടീസ്പൂണ്‍
14. മഞ്ഞള്‍ പൊടി - 1 ടീസ്പൂണ്‍
15. മല്ലിപ്പൊടി - 2 സ്പൂണ്‍
16. കുരുമുളക്‌ പൊടി - 2 ടീസ്പൂണ്‍
17. മീറ്റ്‌ മസാല - 1 സ്പൂണ്‍
18.വെളിച്ചെണ്ണ - ആവശ്യത്തിന്
19.ഉപ്പ്‌ - ആവശ്യത്തിന്
20. വെള്ളം - ആവശ്യത്തി

പാകം ചെയ്യുന്ന വിധം

 

ചിക്കന്‍ മസാലയും , മഞ്ഞള്‍ പൊടിയും
ഉപ്പും ചേര്‍ത്ത്‌ ചിക്കന്‍ വേവിക്കുക
എണ്ണ ചൂടാക്കി ഇഞ്ചി ,വെളുത്തുള്ളി
പച്ചമുളക്‌ ,വേപ്പില എന്നിവ വഴറ്റുക
അതിലേക്ക്‌ കറുവപ്പട്ട,ഗ്രാമ്പൂ,ഏലക്ക,
പെരുംജീരകം എന്നിവ ചതച്ച്‌ ചേര്‍ക്കുക
അത്‌ മൂത്തു കഴിഞ്ഞാല്‍ സവാള, തക്കാളി
എന്നിവ ചേര്‍ത്ത്‌ വഴറ്റുക.
വഴന്നാല്‍ കുറച്ച്‌ ഉപ്പു
വേണമെങ്കില്‍ ചേര്‍ക്കാം
പിന്നെ മഞ്ഞള്‍ പൊടി, മുളക്‌ പൊടി,
മല്ലിപ്പൊടി ,കുരുമുളക്‌ പൊടി, മീറ്റ്‌ മസാല,
കുറച്ച്‌ ഗരം മസാല എന്നിവ ചേര്‍ക്കുക.
എല്ലാം വഴന്നു കഴിഞ്ഞാല്‍ ചിക്കന്‍
ചേര്‍ക്കുക . എന്നിട്ട്‌ കുറച്ച്‌ വെള്ളം
ചേര്‍ക്കുക. ചിക്കനില്‍ മസാല പിടിച്ചാല്‍
വാങ്ങി
വെക്കുക

No comments: