Wednesday, 13 January 2010

കടലക്കറി


ആവശ്യമായ സാധനങ്ങള്‍

1. കടല - 250 ഗ്രാം
2. തക്കാളി - 1
3. ഇഞ്ചി - 1 കഷ്ണം
4. പച്ചമുളക്‌ - 2
5. മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
6. വേപ്പില - 1 തണ്ട്‌
7. കടുക്‌ - 1 ടീസ്പൂണ്‍
8. ഉപ്പ്‌ - ആവശ്യത്തിന്
9. എണ്ണ - ആവശ്യത്തിന്

വറുത്തരക്കാന്‍

1. മല്ലി - 1 ടീസ്പൂണ്‍
2. ചുവന്നമുളക്‌ - 3 എണ്ണം
3. വേപ്പില - 1 തണ്ട്‌
4. ചെറിയ ഉള്ളി - 3 എണ്ണം
5. തേങ്ങ - ഒരു മുറി

പാകം ചെയ്യുന്ന വിധം

1. കടല തക്കാളി, ഇഞ്ചി, പച്ചമുളക്‌,
മഞ്ഞള്‍പ്പൊടി, ഉപ്പ്‌ എന്നീ ചേരുവകള്‍
ചേര്‍ത്ത്‌ വേവിക്കുക.
2. മല്ലി , ഉള്ളി,വേപ്പില, ചുവന്ന മുളക്‌, തേങ്ങ എന്നിവ വറുത്തതിനു ശേഷം അരച്ചു വെയ്ക്കുക.
3. കടല വേവിച്ച ശേഷം അതിലേക്ക്‌ ഈ അരപ്പ്‌ ചേര്‍ക്കുക. ഒന്ന് തിളച്ചതിനു ശേഷം വാങ്ങി വെയ്ക്കുക.
4. എണ്ണയില്‍ കടുക്‌ മൂപ്പിച്ച്‌ വേപ്പില, ചെറിയ ഉള്ളി, എന്നിവ ചേര്‍ത്ത്‌ വറവിടുക.

No comments: