Wednesday, 3 February 2010

ബീഫ് മസാല



ചേരുവകള്‍ ബീഫ് - 1 kg 

തക്കാളി അരച്ചത് - 2 എണ്ണം  
സബോള - 2 എണ്ണം  
പച്ചമുളക് അരച്ചത് - 3 എണ്ണം
  ഇഞ്ചി അരച്ചത്- 1 കഷ്ണം
  വെളുത്തുള്ളി അരച്ചത് - 10 അല്ലി  
മുളക് പൊടി - 1 ടീസ്പൂണ്‍ 
മല്ലിപ്പൊടി - 1 ടീസ്പൂണ്‍ 
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍ 
ഗരം മസാല - 1 ടീസ്പൂണ്‍ 
ബീഫ് മസാല - 2 ടീസ്പൂണ്‍ 
വേപ്പില - 2 തണ്ട്  
ചുവന്ന മുളക് - 3
ചെറിയ ഉള്ളി - 3
വെളിച്ചെണ്ണ - ആവശ്യത്തിന്
കടുക് - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
വെള്ളം -
ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബീഫ് 1/2 കപ്പ് വെള്ളം ,
ഉപ്പ് , മഞ്ഞള്‍പ്പൊടി ,ഇഞ്ചി അരച്ചത് , വെളുത്തുള്ളി അരച്ചത് , പച്ചമുളക് അരച്ചത്എന്നിവ ചേര്‍ത്ത് വേവിക്കുക. വെന്തു കഴിഞ്ഞാല്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് , ചുവന്ന മുളക് എന്നിവ ഇടുക.അതിലേക്ക് വേപ്പില , സബോള , തക്കാളി പേസ്റ്റ് എന്നിവ ചേര്‍ക്കുക. എല്ലാം നന്നായി വഴന്നശേഷം മുളക് പൊടി , മല്ലിപ്പൊടി , ഗരം മസാല ,ബീഫ് മസാല എന്നിവ ചേര്‍ക്കുക. ഇനി ഇതിലേക്ക് വേവിച്ചു വെച്ച ബീഫും കുറച്ച് വെള്ളവും ചേര്‍ക്കുക.ഒന്ന് വറ്റിക്കുക.അതിനു ശേഷം വേപ്പിലയും, സബോളയും ,മല്ലിയിലയും , മേല്‍ അലങ്കരിച്ച് അടച്ചു വെക്കുക

No comments: