Thursday, 25 November 2010

പഴം പൊരി



ഏത്തപ്പഴം - 2
മൈദ - 1 കപ്പ്‌
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
ജീരകം - 1/4 ടീസ്പൂണ്‍
ഉപ്പ്‌ - ആവശ്യത്തിന്‍
പഞ്ചസാര - 2 ടേബിള്‍ സ്പൂണ്‍
വെള്ളം - ആവശ്യത്തിന്‍
വെളിച്ചെണ്ണ - മുക്കിപ്പൊരിക്കാന്‍ പാകത്തിന്‍
അരിപ്പൊടി - 1 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

പഴം നീളത്തില്‍ മുറിച്ച്‌ കഷ്ണങ്ങളാക്കുക.
മൈദ,ജീരകം,പഞ്ചസാര,ഉപ്പ്‌ ,അരിപ്പൊടി,
മഞ്ഞള്‍പ്പൊടി എല്ലാം വെള്ളം ചേര്‍ത്ത്‌
കുഴമ്പ്‌ പരുവത്തിലാക്കുക.
എണ്ണ ചൂടാക്കി , തയ്യാറാക്കി വെച്ചിരിക്കുന്ന മാവില്‍ പഴകഷ്ണങ്ങള്‍ മുക്കി, എണ്ണയില്‍ ഇട്ട്‌ മൊരിച്ചെടുക.

No comments: