Thursday, 22 December 2011

ബീന്‍സ് തോരന്‍



ചേരുവകള്‍

ബീന്‍സ് - 1 /4   kg
സബോള - 1
ഇഞ്ചി - ചതച്ചത് 1 കഷ്ണം
 വെളുത്തുള്ളി -  ചതച്ചത്  5 അല്ലി
 പച്ചമുളക് നുറുക്കിയത് - 2
തേങ്ങ ചിരകിയത്  - 1/2 കപ്പ്‌
മഞ്ഞള്‍പൊടി - 1 /2  ടീസ്പൂണ്‍
 കടുക് - ആവശ്യത്തിന്
വേപ്പില -  ആവശ്യത്തിന്
ഉപ്പ് -  ആവശ്യത്തിന്
 വെളിച്ചെണ്ണ - ആവശ്യത്തിന്


ചൂടായ എണ്ണയില്‍ കടുക് പൊട്ടിക്കുക . ഇഞ്ചി , വെളുത്തുള്ളി ചേര്‍ക്കുക .പച്ചമുളക് നുറുക്കിയത്, വേപ്പില ചേര്‍ക്കുക .ഇനി സബോള ചേര്‍ത്ത് വഴറ്റുക .അതിനുശേഷം ബീന്‍സ് ചേര്‍ക്കുക..തേങ്ങയും ഉപ്പും മഞ്ഞള്‍പ്പൊടിയും  ചേര്‍ക്കുക.അതില്‍ കുറച്ച് വെള്ളം തളിച്ച് വേവാന്‍ വെക്കുക .





 



Saturday, 17 December 2011

ഫ്രൂട്ട് സലാഡ് + ഐസ്ക്രീം



ചേരുവകള്‍


ഫ്രൂട്ട് സലാഡ് ഐസ്ക്രീം
ബദാം പരിപ്പ് പൊടിച്ചത്
അണ്ടിപരിപ്പ് പൊടിച്ചത്
ഉണക്കമുന്തിരി
തേന്‍


പഴങ്ങള്‍ അരിഞ്ഞത്

ആപ്പിള്‍
മുന്തിരി
ഓറഞ്ച്
പൈനാപ്പിള്‍
കിവി
ചെറുപഴം
സ്ട്രോബറി
മാതളനാരങ്ങ

തയ്യാറാക്കുന്ന വിധം

ഒരു ഗ്ലാസ്സില്‍ ആദ്യം ഒരു സ്കൂപ് ഐസ്ക്രീം ഇടുക.അതിനു മേലെ അരിഞ്ഞ പഴങ്ങള്‍ മിക്സ് ചെയ്ത് ഇടുക.ഇത്തിരി തേന്‍ ചേര്‍ക്കുക.വീണ്ടും സ്കൂപ് ഇടുക.പഴങ്ങള്‍, തേന്‍ ഇവ ചേര്‍ക്കുക.പിന്നെ ഒരു ലെയര്‍ ഐസ്ക്രീം കൂടെ ചേര്‍ക്കുക.അതിന്‍ മുകളില്‍  ബദാം പരിപ്പ് പൊടിച്ചത്,
അണ്ടിപരിപ്പ് പൊടിച്ചത്,
ഉണക്കമുന്തിരി എന്നിവ ഇട്ട് ഒരു സ്പൂണ്‍ തേനും ചേര്‍ക്കുക ഫ്രൂട്ട് സലാഡ് തയ്യാര്‍.







അരി ദോശ

അരിപ്പൊടി - 1 കപ്പ്
ചെറിയ ഉള്ളി അരിഞ്ഞത് - 6
പെരുംജീരകം  1 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
 വെളിച്ചെണ്ണ - ആവശ്യത്തിന്


വെള്ളം തിളപ്പിച്ചതിനു ശേഷം അതില്‍ ചെറിയ ഉള്ളി അരിഞ്ഞത്, പെരുംജീരകം ഉപ്പ് എന്നിവ ചേര്‍ത്ത് കലക്കുക. അതിനു ശേഷം ദോശക്കല്ലില്‍  വെളിച്ചെണ്ണ പുരട്ടി  ദോശ ഉണ്ടാക്കുക.






കോഴി നെയ്യില്‍ വരട്ടിയത്

ചേരുവകള്‍

1 .കോഴിയിറച്ചി - 1 കിലോ
2.മല്ലി - 3 ടേബിള്‍സ്പൂണ്‍
വറ്റല്‍മുളക് - 6
കുരുമുളക് - 1/2 ടീസ്പൂണ്‍
3.ചെറിയ ഉള്ളി  - 5 എണ്ണം (ചെറുതായി അരിഞ്ഞത്)
പച്ചമുളക് - 3 (നീളത്തില്‍ അരിഞ്ഞത്)
ഇഞ്ചി - 1 കഷ്ണം ( ചതച്ചത് )
വേപ്പില - ആവശ്യത്തിന്
നെയ്യ് - ആവശ്യത്തിന്

ആദ്യം കോഴി നന്നായി കഷ്ണങ്ങളാക്കുക.എന്നിട്ട് ചട്ടി ചൂടാക്കി അതിലേക്ക് മല്ലി , മുളക് എന്നിവ ഇട്ട് മൂപ്പിക്കുക.അധികം മൂപ്പിക്കരുത്.കരിഞ്ഞു പോകും.ചെറുതായി മണം വന്നാല്‍ അതിലേക്ക് കുരുമുളക് ചേര്‍ത്ത് ഇളക്കുക.അപ്പോള്‍ തന്നെ തീ അണക്കുക. ഇനി ഇത് അരച്ചു വെക്കുക.

ഇനി  അരച്ചതില്‍ പകുതി എടുത്ത് ഇറച്ചിയില്‍ പുരട്ടുക. ബാക്കി മസാല മാറ്റി വെക്കുക.ഒരു 15 മിനിറ്റ് മസാല പിടിക്കാന്‍ വെക്കുക.ചട്ടി ചൂടാക്കി നെയ്യ് ഒഴിക്കുക.അതിലേക്ക് ചെറിയ ഉള്ളി, ഇഞ്ചി,പച്ചമുളക്എന്നിവ ഇട്ട് വഴറ്റുക.വഴന്നാല്‍ മാറ്റി വെച്ച അരപ്പ് ചേര്‍ക്കുക.നന്നായി ഇളക്കുക.അതിനു ശേഷം ഇറച്ചി  ചേര്‍ക്കുക.ഉപ്പു ചേര്‍ക്കുക.കുറച്ച് വെള്ളം ഒഴിച്ച് വേവിച്ച് വറ്റിക്കുക.പിന്നീട് നന്നായി വറ്റിച്ചതിനു ശേഷം നെയ്യില്‍ കുറച്ച് ഉള്ളിയും, വേപ്പിലയും വഴറ്റി അതിലേക്ക് വറ്റിച്ച ഇറച്ചി ചേര്‍ക്കുക.അതിനു ശേഷം വാങ്ങിവെക്കുക.


Thursday, 15 December 2011

പെപ്പര്‍ ഡ്രൈ ഫ്രൈ ചിക്കന്‍



ആവശ്യമായ ചേരുവകകള്‍

1) ചിക്കന്‍ ലെഗ്സ് - 5 എണ്ണം
2) ചെറിയ ഉള്ളി - 4 എണ്ണം
3) വെളുത്തുള്ളി - 7 അല്ലി
4) മല്ലിപ്പൊടി - 2 ടീസ്പൂണ്‍
5) കുരുമുളക് - 1 ടീസ്പൂണ്‍
6) മഞ്ഞള്‍പ്പൊടി -  1/2 ടീസ്പൂണ്‍
7) ചെറിയ ജീരകം - 1/2 ടീസ്പൂണ്‍
8) കോണ്‍ഫ്ളോര്‍- 1 ടേബിള്‍സ്പൂണ്‍
9) ഉപ്പ് - ആവശ്യത്തിന്
9) മുട്ട - 1
എണ്ണ - ആവശ്യത്തിന്
വേപ്പില - ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ 2 മുതല്‍ 9 വരെയുള്ള ചേരുവകള്‍ മിക്സ് ചെയ്യുക.അതിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക.അത് നന്നായി മിക്സിയില്‍ അരച്ച് പേസ്റ്റാക്കുക.ഈ പേസ്റ്റ് ചിക്കനില്‍ നന്നായി പുരട്ടുക.5 മിനിറ്റ് വെക്കുക.അതിനു ശേഷം എണ്ണ ചൂടാക്കുക.ചിക്കന്‍ അതിലിട്ട് മൊരിയിക്കുക.അതിനോടൊപ്പം കുറച്ച് വേപ്പിലയും ചേര്‍ക്കുക.ഒരു ഭാഗം മൊരിഞ്ഞാല്‍ മറിച്ചിടുക.മറുഭാഗവും മൊരിഞ്ഞാല്‍ വാങ്ങി വെച്ച് തക്കാളിയും, മല്ലിയിലയും ചേര്‍ത്ത് ഗാര്‍ണിഷ് ചെയ്യുക.

Wednesday, 3 August 2011

വെണ്ടക്ക പൊരിയല്


 


വെണ്ടക്ക വട്ടത്തില്‍ നുറുക്കിയത് - 10 എണ്ണം
സബോള - 1
തക്കാളി - 1
പച്ചമുളക് - 1
ഇഞ്ചി , വെളുത്തുള്ളി ചതച്ചത്
മല്ലിപ്പൊടി - 1 ടീസ്പൂണ്‍
ഗരം മസാല - 1 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
വേപ്പില - 1 തണ്ട്


വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് മല്ലിപ്പൊടി,ഗരം മസാല ചേര്‍ക്കുക.എന്നിട്ട് ഇഞ്ചി , വെളുത്തുള്ളി ചതച്ചത് , വേപ്പില ചേര്‍ക്കുക.ഈ കൂട്ട് വഴന്നതിനു ശേഷം പച്ചമുളക് ,സബോള,തക്കാളി എന്നിവ ചേര്‍ത്ത് വഴറ്റുക.അതിനു ശേഷം വെണ്ടക്ക ചേര്‍ത്ത് നന്നായി ഇളക്കുക.ഉപ്പ് ചേര്‍ക്കുക.ഒരു 10 മിനിറ്റ് അത് വേവാന്‍ വേണ്ടി വെക്കുക.വെണ്ടക്ക പൊരിയല്
റെഡി

Tuesday, 2 August 2011

മുട്ട ബുര്‍ജി



ചേരുവകള്‍ 

മുട്ട - 2
സബോള - 1  
തക്കാളി - 1  
പച്ചമുളക് - 2 
ഇഞ്ചി , വെളുത്തുള്ളി ചതച്ചത് - 1 ടീസ്പൂണ്‍
മുളകുപൊടി - 1 /2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി - 1 ടീസ്പൂണ്‍
ഗരം മസാല - 1 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
വേപ്പില - 1 തണ്ട്

പാകം ചെയ്യുന്ന വിധം

വെളിച്ചെണ്ണ ചൂടാക്കി അതില്‍ ഇഞ്ചി , വെളുത്തുള്ളി ചതച്ചത് വഴറ്റുക.നല്ല മൂത്തമണം വരുമ്പോള്‍ സബോള ചേര്‍ക്കുക.സബോള വഴന്നാല്‍ തക്കാളിയും പച്ചമുളകും ചേര്‍ക്കുക.2 മിനിറ്റിനു ശേഷം മുളകുപൊടി, മഞ്ഞള്‍ പൊടി ,മല്ലിപ്പൊടി ,ഗരം മസാല, ഉപ്പ് എന്നിവ ചേര്‍ക്കുക.പിന്നെ വേപ്പില കൂടി ചേര്‍ക്കുക.എല്ലാം ഒന്ന് നന്നായി വഴന്നതിനു ശേഷം മുട്ട പൊട്ടിച്ചു ചേര്‍ക്കുക.ഇനി എല്ലാം കൂടി ഒന്നു നന്നായി മിക്സ് ചെയ്ത് ഉടക്കുക.ഏകദേശം പൊടിഞ്ഞ രൂപത്തിലായാല്‍ പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. 

പഴം തേങ്ങ ചേര്‍ത്തത്





നേന്ത്രപ്പഴം നുറുക്കിയത് - 3
തേങ്ങ ചിരകിയത് - കുറച്ച്
ഏലക്ക - 4 എണ്ണം (പൊടിച്ചത്)
നെയ്യ് - 2 ടീസ്പൂണ്‍
പഞ്ചസാര - ആവശ്യത്തിന്
പപ്പടം പൊടിച്ചത് - 2 എണ്ണം

ആദ്യം നെയ്യ് ചൂടാക്കുക.അതിനു ശേഷം അതിലേക്ക് തേങ്ങ ചിരകിയത് ഇടുക.ഒന്നു വഴറ്റുക.പിന്നെ പഴവും പഞ്ചസാരയും ചേര്‍ക്കുക.നന്നായി ഇളക്കുക.പഞ്ചസാര അലിഞ്ഞതിനു ശേഷം അതിലേക്കു ഏലക്ക ചേര്‍ക്കുക.അവസാനം പപ്പടം പൊടിച്ചത് ചേര്‍ത്ത് വാങ്ങി വെക്കുക
.

Monday, 1 August 2011

പുളി ചമ്മന്തി

ചേരുവകള്‍


പുളി - ഒരു നെല്ലിക്ക വലിപ്പത്തോളം
വെളുത്തുള്ളി - 5 അല്ലി
ഇഞ്ചി - 1 കഷ്ണം
വേപ്പില - 1 തണ്ട്
ചെറിയ ഉള്ളി - 2 എണ്ണം (നിര്‍ബന്ധമില്ല)
മുളകു പൊടി - 1 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം


എല്ലാ ചേരുവകളും ഒന്നിച്ച് അരക്കുക.അതിനു ശേഷം അല്പം വെളിച്ചെണ്ണ ചേര്‍ക്കുക.ചമ്മന്തി റെഡി.

Saturday, 30 July 2011

ഇഞ്ചി വെള്ളം




ഇഞ്ചി - 1 കഷ്ണം
പഞ്ചസാര - 3 ടീസ്പൂണ്‍
വെള്ളം - 1 ഗ്ലാസ്സ്
ഐസ് ക്യൂബ് - 3


ഇഞ്ചി ചതച്ച് അതിന്റെ നീരു പിഴിഞ്ഞെടുക്കുക.ഇതിലേക്കു വെള്ളവും , പഞ്ചസാരയും ചേര്‍ക്കുക.ഐസ് ക്യൂബും ഇടുക.പാനീയം തയ്യാര്‍.

അപ്പം




ചേരുവകള്‍

പച്ചരി - 1 ഗ്ലാസ്സ്
തേങ്ങ ചിരകിയത് - അര കപ്പ്
പഞ്ചസാര - 1 ടീസ്പൂണ്‍
യീസ്റ്റ് - 1 നുള്ള്
ചോറ്- ഒരു പിടി
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം


പച്ചരിയും ബാക്കി ചേരുവകളും ചേര്‍ത്ത് അരക്കുക.
8 മണിക്കൂറിനു ശേഷം മാവ് എടുത്ത് അപ്പ ചട്ടിയില്‍ പരത്തുക.

മത്തിക്കറി



ചേരുവകള്‍

മത്തി - അരക്കിലോ
1 - ഇഞ്ചി - ഒരു കഷ്ണം
വെളുത്തുള്ളി - 5 അല്ലി
പച്ചമുളക് - 2 എണ്ണം
തക്കാളി - 1
മുളകുപൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
2 - പുളി - പാകത്തിന്
ഉപ്പ് - പാകത്തിന്
വേപ്പില - 1 തണ്ട്
വെളിച്ചെണ്ണ - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

മീന്‍ നന്നാക്കിയതിനു ശേഷം അതിലേക്ക് ഒന്നാമത്തെ ചേരുവകള്‍ മുഴുവന്‍ ചേര്‍ക്കുക.അതിനു ശേഷം പുളി പിഴിഞ്ഞ് ഒഴിക്കുക.ഉപ്പും ചേര്‍ക്കുക.എന്നിട്ട് തിളപ്പിക്കുക.മീന്‍ വെന്തു കഴിഞ്ഞാല്‍ തീ അണച്ച് അല്പം വെളിച്ചെണ്ണയും കറിവേപ്പിലയും കറിയില്‍ ചേര്‍ക്കുക.മീന്‍ കറി തയ്യാര്‍

പെപ്പര്‍ ചിക്കന്‍




ആവശ്യമുള്ള സാധനങ്ങള്‍


 ചിക്കന്‍ - ഒരു കിലോഗ്രാം
  1. പച്ചമുളക് - 10എണ്ണം
     ഉപ്പ്‌ - ആവശ്യത്തിന്‌
     കറുവപ്പട്ട - 2
     വെള്ളം - ‍ ആവശ്യമുള്ളത്‌
2. എണ്ണ - 4 ടേബിള്‍ സ്‌പൂണ്‍
3. ഗരംമസാല - 2 ടീസ്‌പൂണ്‍
   സബോള - 2എണ്ണം
   കുരുമുളക്‌ പൊടി - 4 ടീസ്‌പൂണ്‍
   ഇഞ്ചി ചതച്ചത്‌- 2 ടീസ്‌പൂണ്‍
   വെളുത്തുള്ളി ചതച്ചത്‌ - 2 ടീസ്‌പൂണ്‍
   കറിവേപ്പില - ആവശ്യത്തിന്‌


തയ്യാറാക്കുന്ന വിധം
ചിക്കന്‍ കഷണങ്ങള്‍ പച്ചമുളകും   കറുവപ്പട്ടയും ഉപ്പും ചേര്‍ത്ത്‌ കുക്കറില്‍ വേവിച്ചെടുക്കുക. തുടര്‍ന്ന്‌  ചട്ടിയില്‍ എണ്ണയൊഴിച്ച്‌ അതിലേയ്‌ക്ക്‌   ഇഞ്ചി ചതച്ചത്‌ ,  വെളുത്തുള്ളി ചതച്ചത്‌ ,     സബോള ,   ഗരംമസാല,കുരുമുളക്‌ പൊടി എന്നിവ ഇട്ട്‌ നന്നായി വഴറ്റുക. ഇവ നന്നായി വെന്തുകഴിഞ്ഞാല്‍ നേരത്തേ വേവിച്ച്‌ വച്ചിരിക്കുന്ന ചിക്കന്‍  ചേര്‍ത്ത്‌ നന്നായി ഇളക്കിച്ചേര്‍ക്കുക.അതിനു ശേഷം മല്ലിയില ചേര്‍ത്ത് അലങ്കരിക്കുക 

Wednesday, 20 July 2011

നുറുങ്ങുകള്‍

1. മീന്‍ വറുക്കുന്നതിന്‍ മുന്‍പ്‌ ചൂടാക്കിയ എണ്ണയില്‍ അല്‍പം  കറിവേപ്പിലയും കുറച്ച്‌ ഉപ്പും ചേര്‍ത്തതിനു ശേഷം വറുത്തുനോക്കൂ.മീന്‍ കരിഞ്ഞ്‌ അടിയില്‍ പിടിക്കുകയുമില്ല നല്ല സ്വാദും ഉണ്ടാകുകയും ചെയ്യും.

2. മുട്ട പുഴുങ്ങുമ്പോള്‍ അവ പൊട്ടാതിരിക്കാന്‍ രണ്ട്‌ ടീസ്പൂണ്‍ വിനാഗിരി ചേര്‍ത്താല്‍ മതി.

3. ഫ്രിഡ്ജില്‍ ദുര്‍ഗന്ധമുണ്ടോ?
എങ്കില്‍ ഒരു സബോളയുടെ പകുതി മുറിച്ച്‌
ഫ്രിഡ്ജിനകത്ത്‌ വെക്കുക. ദുര്‍ഗന്ധമെല്ലാം
അത്‌ വലിച്ചെടുക്കും.

4. തുണിയലക്കിയ ശേഷം അല്‍പം ഷാംപൂ കലക്കിയ വെള്ളത്തില്‍ മുക്കിയെടുത്തു നോക്കൂ. തുണികള്‍ മാര്‍ദ്ദവമുള്ളതായിരിക്കും.

5. പാത്രങ്ങള്‍ക്ക്‌ തിളക്കമേറാന്‍ അല്‍പം വിനാഗിരിയിട്ടു തേച്ചാല്‍ മതി.

6. കണ്ണാടിക്കു തിളക്കമേറാന്‍ അല്‍പം ഭസ്മം എടുത്ത്‌ ന്യൂസ്‌ പേപ്പറും കൂട്ടി തുടച്ചാല്‍ മതി.

7.തലമുടിയിലെ താരന്‍ പോകാന്‍
അല്‍പം തുളസി നീരെടുത്ത്‌ താരനുള്ളിടത്ത്‌ ദിവസേന പുരട്ടിയാല്‍ മതി.

8. തലമുടി വളരാന്‍ : വെളിച്ചെണ്ണയില്‍ കറിവേപ്പില ചേര്‍ത്ത്‌ എണ്ണ കാച്ചിയാല്‍ മതി.ഇത്‌ പതിവായി തേയ്ക്കുക.

9. കാല്‍ വിള്ളുന്നതിന്‍: ഒലീവ്‌ ഓയില്‍ രാത്രികിടക്കുന്നതിനു മുന്‍പ്‌ അല്‍പ്ം പുരട്ടിയാല്‍ മതി.പതിവായി ചെയ്യുക.


10. പുരികം വളരാന്‍ : ആവണക്കെണ്ണ പുരട്ടിയാല്‍ മതി.

വഴുതനങ്ങ മസാല

വഴുതനങ്ങ നുറുക്കിയത്‌ - 5 എണ്ണം
വെളുത്തുള്ളി ചതച്ചത്‌ - 6 അല്ലി
വേപ്പില - ഒരു തണ്ട്‌
ജീരകം - നുള്ള്‌
മല്ലിപ്പൊടി - 2 ടീസ്പൂണ്‍
കടുക്‌ - ആവശ്യമുള്ളത്‌
വെളിച്ചെണ്ണ -പാകത്തിന്
ഉപ്പ്‌ - പാകത്തിന്

എണ്ണ ചൂടാക്കി കടുകും  ജീരകവും പൊട്ടിക്കുക.വെളുത്തുള്ളി ചേര്‍ക്കുക.വേപ്പിലയും ചേര്‍ക്കുക.ഒന്ന്‌ വഴന്ന ശേഷം ഉപ്പും മല്ലിപൊടിയും ചേര്‍ക്കുക.പിന്നെ വഴുതനങ്ങ ചേര്‍ക്കുക.എന്നിട്ട്‌ വേവാന്‍ വെക്കുക.വെന്താല്‍  വാങ്ങി വെക്കുക.

ബീഫ് ഫ്രൈ












ചേരുവകള്‍


ബീഫ് - 1കിലോ
1.മുളക് പൊടി - 1 tbs
2.മല്ലിപ്പൊടി - 1 1/2 tsp
3.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 tbs
4.ജീരകപ്പൊടി - 1 tsp
5.മഞ്ഞപ്പൊടി - 1/4 tsp
6.ഗരം മസാല - 1/2  tsp
7.ഉപ്പ് - ആവശ്യത്തിന്





For Masala


മുളക് പൊടി - 1 tbsp
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 tbsp
ഗരം മസാല - 1/2 tsp
കുരുമുളക് പൊടി - 1 tsp
ഉപ്പ് - ആവശ്യത്തിന്
വേപ്പില - ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്





തയ്യാറാക്കുന്ന വിധം


ബീഫ് 1 മുതല്‍ 7 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് ഒരു മണിക്കൂര്‍ വെക്കുക.അതിനു ശേഷം ​വേവിക്കുക.

ഒരു പാന്‍ ചൂടാക്കുക.അതില്‍ എണ്ണ ഒഴിച്ചതിനു ശേഷം മുളക് പൊടി,കുരുമുളക് പൊടി ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് വഴറ്റുക.വഴന്ന ശേഷം വെന്ത ബീഫ് ചേര്‍ക്കുക.

ബീഫ് നന്നായി ഡ്രൈ ആയതിനു ശേഷം ഗരം മസാല ചേര്‍ത്ത് മിക്സ് ചെയ്യുക.അതിനു ശേഷം 10 മിനുട്ട് കുറഞ്ഞ തീയില്‍ മൊരിയാന്‍ വെക്കുക.വേപ്പില ചേര്‍ത്ത് അലങ്കരിക്കുക.