ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ - ഒരു കിലോഗ്രാം
1. പച്ചമുളക് - 10എണ്ണം
ഉപ്പ് - ആവശ്യത്തിന്
കറുവപ്പട്ട - 2
വെള്ളം - ആവശ്യമുള്ളത്
2. എണ്ണ - 4 ടേബിള്‍ സ്‌പൂണ്‍
3. ഗരംമസാല - 2 ടീസ്‌പൂണ്‍
സബോള - 2എണ്ണം
കുരുമുളക് പൊടി - 4 ടീസ്‌പൂണ്‍
ഇഞ്ചി ചതച്ചത്- 2 ടീസ്‌പൂണ്‍
വെളുത്തുള്ളി ചതച്ചത് - 2 ടീസ്‌പൂണ്‍
കറിവേപ്പില - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കന്‍ കഷണങ്ങള്‍ പച്ചമുളകും കറുവപ്പട്ടയും ഉപ്പും ചേര്‍ത്ത് കുക്കറില്‍ വേവിച്ചെടുക്കുക. തുടര്‍ന്ന് ചട്ടിയില്‍ എണ്ണയൊഴിച്ച് അതിലേയ്‌ക്ക് ഇഞ്ചി ചതച്ചത് , വെളുത്തുള്ളി ചതച്ചത് , സബോള , ഗരംമസാല,കുരുമുളക് പൊടി എന്നിവ ഇട്ട് നന്നായി വഴറ്റുക. ഇവ നന്നായി വെന്തുകഴിഞ്ഞാല്‍ നേരത്തേ വേവിച്ച് വച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ത്ത് നന്നായി ഇളക്കിച്ചേര്‍ക്കുക.അതിനു ശേഷം മല്ലിയില ചേര്‍ത്ത് അലങ്കരിക്കുക
1 comment:
Ithilevide Pepper?
Post a Comment