Thursday, 22 December 2011

ബീന്‍സ് തോരന്‍



ചേരുവകള്‍

ബീന്‍സ് - 1 /4   kg
സബോള - 1
ഇഞ്ചി - ചതച്ചത് 1 കഷ്ണം
 വെളുത്തുള്ളി -  ചതച്ചത്  5 അല്ലി
 പച്ചമുളക് നുറുക്കിയത് - 2
തേങ്ങ ചിരകിയത്  - 1/2 കപ്പ്‌
മഞ്ഞള്‍പൊടി - 1 /2  ടീസ്പൂണ്‍
 കടുക് - ആവശ്യത്തിന്
വേപ്പില -  ആവശ്യത്തിന്
ഉപ്പ് -  ആവശ്യത്തിന്
 വെളിച്ചെണ്ണ - ആവശ്യത്തിന്


ചൂടായ എണ്ണയില്‍ കടുക് പൊട്ടിക്കുക . ഇഞ്ചി , വെളുത്തുള്ളി ചേര്‍ക്കുക .പച്ചമുളക് നുറുക്കിയത്, വേപ്പില ചേര്‍ക്കുക .ഇനി സബോള ചേര്‍ത്ത് വഴറ്റുക .അതിനുശേഷം ബീന്‍സ് ചേര്‍ക്കുക..തേങ്ങയും ഉപ്പും മഞ്ഞള്‍പ്പൊടിയും  ചേര്‍ക്കുക.അതില്‍ കുറച്ച് വെള്ളം തളിച്ച് വേവാന്‍ വെക്കുക .





 



Saturday, 17 December 2011

ഫ്രൂട്ട് സലാഡ് + ഐസ്ക്രീം



ചേരുവകള്‍


ഫ്രൂട്ട് സലാഡ് ഐസ്ക്രീം
ബദാം പരിപ്പ് പൊടിച്ചത്
അണ്ടിപരിപ്പ് പൊടിച്ചത്
ഉണക്കമുന്തിരി
തേന്‍


പഴങ്ങള്‍ അരിഞ്ഞത്

ആപ്പിള്‍
മുന്തിരി
ഓറഞ്ച്
പൈനാപ്പിള്‍
കിവി
ചെറുപഴം
സ്ട്രോബറി
മാതളനാരങ്ങ

തയ്യാറാക്കുന്ന വിധം

ഒരു ഗ്ലാസ്സില്‍ ആദ്യം ഒരു സ്കൂപ് ഐസ്ക്രീം ഇടുക.അതിനു മേലെ അരിഞ്ഞ പഴങ്ങള്‍ മിക്സ് ചെയ്ത് ഇടുക.ഇത്തിരി തേന്‍ ചേര്‍ക്കുക.വീണ്ടും സ്കൂപ് ഇടുക.പഴങ്ങള്‍, തേന്‍ ഇവ ചേര്‍ക്കുക.പിന്നെ ഒരു ലെയര്‍ ഐസ്ക്രീം കൂടെ ചേര്‍ക്കുക.അതിന്‍ മുകളില്‍  ബദാം പരിപ്പ് പൊടിച്ചത്,
അണ്ടിപരിപ്പ് പൊടിച്ചത്,
ഉണക്കമുന്തിരി എന്നിവ ഇട്ട് ഒരു സ്പൂണ്‍ തേനും ചേര്‍ക്കുക ഫ്രൂട്ട് സലാഡ് തയ്യാര്‍.







അരി ദോശ

അരിപ്പൊടി - 1 കപ്പ്
ചെറിയ ഉള്ളി അരിഞ്ഞത് - 6
പെരുംജീരകം  1 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
 വെളിച്ചെണ്ണ - ആവശ്യത്തിന്


വെള്ളം തിളപ്പിച്ചതിനു ശേഷം അതില്‍ ചെറിയ ഉള്ളി അരിഞ്ഞത്, പെരുംജീരകം ഉപ്പ് എന്നിവ ചേര്‍ത്ത് കലക്കുക. അതിനു ശേഷം ദോശക്കല്ലില്‍  വെളിച്ചെണ്ണ പുരട്ടി  ദോശ ഉണ്ടാക്കുക.






കോഴി നെയ്യില്‍ വരട്ടിയത്

ചേരുവകള്‍

1 .കോഴിയിറച്ചി - 1 കിലോ
2.മല്ലി - 3 ടേബിള്‍സ്പൂണ്‍
വറ്റല്‍മുളക് - 6
കുരുമുളക് - 1/2 ടീസ്പൂണ്‍
3.ചെറിയ ഉള്ളി  - 5 എണ്ണം (ചെറുതായി അരിഞ്ഞത്)
പച്ചമുളക് - 3 (നീളത്തില്‍ അരിഞ്ഞത്)
ഇഞ്ചി - 1 കഷ്ണം ( ചതച്ചത് )
വേപ്പില - ആവശ്യത്തിന്
നെയ്യ് - ആവശ്യത്തിന്

ആദ്യം കോഴി നന്നായി കഷ്ണങ്ങളാക്കുക.എന്നിട്ട് ചട്ടി ചൂടാക്കി അതിലേക്ക് മല്ലി , മുളക് എന്നിവ ഇട്ട് മൂപ്പിക്കുക.അധികം മൂപ്പിക്കരുത്.കരിഞ്ഞു പോകും.ചെറുതായി മണം വന്നാല്‍ അതിലേക്ക് കുരുമുളക് ചേര്‍ത്ത് ഇളക്കുക.അപ്പോള്‍ തന്നെ തീ അണക്കുക. ഇനി ഇത് അരച്ചു വെക്കുക.

ഇനി  അരച്ചതില്‍ പകുതി എടുത്ത് ഇറച്ചിയില്‍ പുരട്ടുക. ബാക്കി മസാല മാറ്റി വെക്കുക.ഒരു 15 മിനിറ്റ് മസാല പിടിക്കാന്‍ വെക്കുക.ചട്ടി ചൂടാക്കി നെയ്യ് ഒഴിക്കുക.അതിലേക്ക് ചെറിയ ഉള്ളി, ഇഞ്ചി,പച്ചമുളക്എന്നിവ ഇട്ട് വഴറ്റുക.വഴന്നാല്‍ മാറ്റി വെച്ച അരപ്പ് ചേര്‍ക്കുക.നന്നായി ഇളക്കുക.അതിനു ശേഷം ഇറച്ചി  ചേര്‍ക്കുക.ഉപ്പു ചേര്‍ക്കുക.കുറച്ച് വെള്ളം ഒഴിച്ച് വേവിച്ച് വറ്റിക്കുക.പിന്നീട് നന്നായി വറ്റിച്ചതിനു ശേഷം നെയ്യില്‍ കുറച്ച് ഉള്ളിയും, വേപ്പിലയും വഴറ്റി അതിലേക്ക് വറ്റിച്ച ഇറച്ചി ചേര്‍ക്കുക.അതിനു ശേഷം വാങ്ങിവെക്കുക.


Thursday, 15 December 2011

പെപ്പര്‍ ഡ്രൈ ഫ്രൈ ചിക്കന്‍



ആവശ്യമായ ചേരുവകകള്‍

1) ചിക്കന്‍ ലെഗ്സ് - 5 എണ്ണം
2) ചെറിയ ഉള്ളി - 4 എണ്ണം
3) വെളുത്തുള്ളി - 7 അല്ലി
4) മല്ലിപ്പൊടി - 2 ടീസ്പൂണ്‍
5) കുരുമുളക് - 1 ടീസ്പൂണ്‍
6) മഞ്ഞള്‍പ്പൊടി -  1/2 ടീസ്പൂണ്‍
7) ചെറിയ ജീരകം - 1/2 ടീസ്പൂണ്‍
8) കോണ്‍ഫ്ളോര്‍- 1 ടേബിള്‍സ്പൂണ്‍
9) ഉപ്പ് - ആവശ്യത്തിന്
9) മുട്ട - 1
എണ്ണ - ആവശ്യത്തിന്
വേപ്പില - ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ 2 മുതല്‍ 9 വരെയുള്ള ചേരുവകള്‍ മിക്സ് ചെയ്യുക.അതിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക.അത് നന്നായി മിക്സിയില്‍ അരച്ച് പേസ്റ്റാക്കുക.ഈ പേസ്റ്റ് ചിക്കനില്‍ നന്നായി പുരട്ടുക.5 മിനിറ്റ് വെക്കുക.അതിനു ശേഷം എണ്ണ ചൂടാക്കുക.ചിക്കന്‍ അതിലിട്ട് മൊരിയിക്കുക.അതിനോടൊപ്പം കുറച്ച് വേപ്പിലയും ചേര്‍ക്കുക.ഒരു ഭാഗം മൊരിഞ്ഞാല്‍ മറിച്ചിടുക.മറുഭാഗവും മൊരിഞ്ഞാല്‍ വാങ്ങി വെച്ച് തക്കാളിയും, മല്ലിയിലയും ചേര്‍ത്ത് ഗാര്‍ണിഷ് ചെയ്യുക.