ചേരുവകള്‍
1 .കോഴിയിറച്ചി - 1 കിലോ
2.മല്ലി - 3 ടേബിള്‍സ്പൂണ്‍
വറ്റല്‍മുളക് - 6
കുരുമുളക് - 1/2 ടീസ്പൂണ്‍
3.ചെറിയ ഉള്ളി - 5 എണ്ണം (ചെറുതായി അരിഞ്ഞത്)
പച്ചമുളക് - 3 (നീളത്തില്‍ അരിഞ്ഞത്)
ഇഞ്ചി - 1 കഷ്ണം ( ചതച്ചത് )
വേപ്പില - ആവശ്യത്തിന്
നെയ്യ് - ആവശ്യത്തിന്
ആദ്യം കോഴി നന്നായി കഷ്ണങ്ങളാക്കുക.എന്നിട്ട് ചട്ടി ചൂടാക്കി അതിലേക്ക് മല്ലി , മുളക് എന്നിവ ഇട്ട് മൂപ്പിക്കുക.അധികം മൂപ്പിക്കരുത്.കരിഞ്ഞു പോകും.ചെറുതായി മണം വന്നാല്‍ അതിലേക്ക് കുരുമുളക് ചേര്‍ത്ത് ഇളക്കുക.അപ്പോള്‍ തന്നെ തീ അണക്കുക. ഇനി ഇത് അരച്ചു വെക്കുക.
ഇനി അരച്ചതില്‍ പകുതി എടുത്ത് ഇറച്ചിയില്‍ പുരട്ടുക. ബാക്കി മസാല മാറ്റി വെക്കുക.ഒരു 15 മിനിറ്റ് മസാല പിടിക്കാന്‍ വെക്കുക.ചട്ടി ചൂടാക്കി നെയ്യ് ഒഴിക്കുക.അതിലേക്ക് ചെറിയ ഉള്ളി, ഇഞ്ചി,പച്ചമുളക്എന്നിവ ഇട്ട് വഴറ്റുക.വഴന്നാല്‍ മാറ്റി വെച്ച അരപ്പ് ചേര്‍ക്കുക.നന്നായി ഇളക്കുക.അതിനു ശേഷം ഇറച്ചി ചേര്‍ക്കുക.ഉപ്പു ചേര്‍ക്കുക.കുറച്ച് വെള്ളം ഒഴിച്ച് വേവിച്ച് വറ്റിക്കുക.പിന്നീട് നന്നായി വറ്റിച്ചതിനു ശേഷം നെയ്യില്‍ കുറച്ച് ഉള്ളിയും, വേപ്പിലയും വഴറ്റി അതിലേക്ക് വറ്റിച്ച ഇറച്ചി ചേര്‍ക്കുക.അതിനു ശേഷം വാങ്ങിവെക്കുക.

2 comments:
ആദ്യമായാണ് ഈ വഴിവരുന്നത്. ഇതൊന്നു പരീക്ഷിച്ചിട്ടുതന്നെ കാര്യം. നെയ്യിനു പകരം ഓയില്‍ പേരേ? കൊളസ്റ്റ്രോള്‍ നോട് അണ്ടര്‍ കണ്ട്രോള്‍.....
നെയ്യ് ചേര്‍ത്താല്‍ കൂടുതല്‍ രുചി കിട്ടും
Post a Comment